പണിമുടക്കി എക്‌സ്

സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘എക്‌സ്’ ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ പണിമുടക്കി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനും ഒമ്പതിനും ഇടയില്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാനോ എന്തെങ്കിലും പോസ്റ്റ് ചെയ്യാനോ കഴിയാതെ എക്‌സ് പണിമുടക്കി. ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.

സംഭവത്തോടുകൂടി പ്ലാറ്റ്‌ഫോമിന്റെ സുരക്ഷ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

അതേസമയം, വ്യാപകമായി പരാതി നല്‍കിയിട്ടും കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top