കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴു. ഇതെതുടര്‍ന്ന് കാന്റീന്‍ അടച്ചു പൂട്ടി. പുഞ്ചവയല്‍ സ്വദേശി ലീലാമ്മ വാങ്ങിയ ബിരിയാണിലാണ് പുഴുവിനെ കണ്ടെത്തിയത്. ഉടനെ ഇവര്‍ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് കാന്റീന്‍ പൂട്ടിയത്. കാന്റീന്‍ പ്രവര്‍ത്തിച്ചത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായി. ഒരാള്‍ ഒഴികെ മറ്റ് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




