ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നാണ് അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ഡിനു(30)വിന്റെ മൃതദേഹം കണ്ടെത്തിയത്.

ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോട് അര്‍ജന്റീന തോറ്റതിനെ തുര്‍ന്നാണ് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച ശേഷം ഡിനുവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേനയും പോലീസും മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.

ക്രൊയേഷ്യയുമായുള്ള മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മെസ്സിയുടെ കടത്ത ആരാധകന്‍ കൂടിയായിരുന്നു ഡിനു.

Share news
error: Content is protected !!
Scroll to Top