Section

malabari-logo-mobile

ലോകകപ്പ്: ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

HIGHLIGHTS : ബ്രിസ്‌ബേന്‍: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു. മാര്‍സിയ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നാണ് കള...

prv_22ba6_1424504800ബ്രിസ്‌ബേന്‍: ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു. മാര്‍സിയ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്. ഒരു പന്തു പോലും എറിയാതെയാണു മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരുടീമുകള്‍ക്കും ഒരു പോയിന്റു വീതം ലഭിച്ചു. ഇതോടെ ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയയ്ക്കും ബംഗ്ലാദേശിനും മൂന്ന് പോയിന്റ് വീതമായി.

കനത്ത മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെയും ബംഗ്ലാദേശിന്റെയും രണ്ടാമത്തെ മത്സരമായിരുന്നു ഇത്. രണ്ടുടീമുകളും ആദ്യമത്സരങ്ങള്‍ ജയിച്ചിരുന്നു. ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ഓസ്‌ട്രേലിയ വരുന്നതെങ്കില്‍ അഫ്ഗാനിസ്ഥാനെയാണ് ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ കീഴടക്കിയത്.

sameeksha-malabarinews

കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് ആണ് ഗ്രൂപ്പ് എയില്‍. ആതിഥേയരായ ന്യൂസിലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു. ഇത്തവണ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമും ന്യൂസിലന്‍ഡാണ്. രണ്ട് കളികള്‍ തോറ്റ ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഏറ്റവും താഴെ. ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനോട് നാണംകെട്ട് തോല്‍ക്കുകയായിരുന്നു.

ഗ്രൂപ്പ് എയില്‍ ഇന്ത്യയാണ് മുന്നില്‍. ആദ്യകളിയില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് രണ്ടു പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള വെസ്റ്റ് ഇന്‍ഡീസ് ഒരു കളിയില്‍ ജയിച്ചു. ഒന്നില്‍ തോറ്റു. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് ടീമുകളാണ് പിന്നാലെ. രണ്ടു കളിയിലും തോറ്റ പാകിസ്താന് പോയിന്റൊന്നുമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!