Section

malabari-logo-mobile

ലോക രക്തദാതാദിനം ആചരിച്ചു

HIGHLIGHTS : ലോക രക്തദാതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ ഹാളില്‍ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു

ലോക രക്തദാതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ ഹാളില്‍ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. രക്തദാനം ജീവന്‍ രക്ഷിക്കാന്‍വേണ്ടി ചെയ്യാവുന്ന ഏറ്റവും മഹത്തായ കര്‍മ്മമാണെന്നും അതിനായി എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രക്തം ദാനം ചെയ്യാന്‍ ഇപ്പോഴും പലരും മടിക്കുന്നുണ്ട്‌. ഇവര്‍ക്കായി അവബോധം ഉണ്ടാക്കുന്നതിന്‌ ബോധവത്‌കരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. സംസ്ഥാനത്ത്‌ ആവശ്യമായ രക്തത്തിന്റെ 70 ശതമാനവും രക്തദാതാക്കളില്‍ നിന്നാണ്‌ ലഭിക്കുന്നതെന്നും മന്ത്രിപറഞ്ഞു. ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍, സ്റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട്‌ ഡയറക്ടര്‍ ഡോ.എം.ബീന, ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ ഡോ.എസ്‌. ജയശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.
ജീവനക്കാര്‍ ദിനാചരണത്തിന്റെ ഭാഗമായി രക്തം ദാനം ചെയ്‌തു. കൂടുതല്‍ തവണ രക്തം നല്‍കിയവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
സ്റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി, കെ.എസ്‌.ബി.ടി.സി, നാഷണല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്‌ രക്തദാതാ ദിനാചരണം സംഘടിപ്പിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!