HIGHLIGHTS : ration shop
ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും ഫെബ്രുവരി 20 മുതല്‍ 25 വരെയും രാവിലെ 8 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ (ഫെബ്രു. 1) 4 വരെയും 13 മുതല്‍ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുമുതല്‍ (ഫെബ്രു. 1) 4 വരെയും 13 മുതല്‍ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കും. ഈ ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും 20 മുതല്‍ 25 വരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും.
ഫെബ്രുവരിയില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു അംഗത്തിന് രണ്ടു കിലോ അരി വീതവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു