HIGHLIGHTS : A worker died of shock while working on a well in Thirurangadi
തിരൂരങ്ങാടി: കരിപ്പറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. കാക്കാഞ്ചേരി സ്വദേശി സുബൈർ ആണ് മരിച്ചത്.
ഇന്ന് ഉച്ചക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കിണർ ആഴം കൂട്ടുന്ന ജോലിക്കിടയാണ് സംഭവം. വെള്ളം വറ്റിക്കുന്നതിനിടെ കിണറ്റിലെ മോട്ടറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
