ലോട്ടറി എടുത്ത് 62 ലക്ഷത്തോളം രൂപ നഷ്ടം വന്നയാള്‍ ആത്മഹത്യ ചെയ്തു. ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണനാണ് സ്വയം ജീവനൊടുക്കിയത്.
ഓണ്‍ലൈന്‍ ലോട്ടറി വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായതാണ് മരണകാരണമെന്ന് ഇയാള്‍ വാട്സാപ് സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ചു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് രാധാകൃഷ്ണന്റെ കുടുംബം.
തമിഴ്നാട്ടില്‍ ലോട്ടറി നിരോധിച്ച് വര്‍ഷങ്ങളായെങ്കിലും അനധികൃത ലോട്ടറി വില്‍പ്പനക്കാര്‍ ധാരാളമുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



