വനിതാ സ്വയരക്ഷാ പരിശീലനം സംഘടിപ്പിച്ചു

HIGHLIGHTS : Women's self-defense training organized

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ നേതൃത്വത്തില്‍ ‘ജ്വാല 3.0’ എന്ന പേരില്‍ വനിതാ സ്വയരക്ഷാ പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്.പി ഫിറോസ് എം ഷഫീഖ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത എഴുത്തുകാരി സി എച്ച് മാരിയത്ത് വനിതാ സംരക്ഷണ ഓഫീസര്‍ ശ്രുതി, സെന്റ് ജെമ്മാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമല ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജര്‍ പ്രീത വാര്യര്‍, വനിത ഡ്രൈവിംഗ് സ്‌കൂള്‍ ടീച്ചര്‍ വിജയകുമാരി, ഫിറ്റ്‌നെസ് കോച്ച് സുധ, നാഷണല്‍ ഷൂട്ടിംഗ് താരം കുമാരി അറഫ ഷെറിന്‍, എല്‍.എസ്.ജി.ഡി അസി. ഓഫീസര്‍ ഫത്തീല എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. കെ.എം. മധു, ജെ.ജെ.ബി മെമ്പര്‍ ഷജേഷ് ഭാസ്‌ക്കര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 500 വനിതകള്‍ പങ്കെടുത്തു. ജനമൈത്രി എഡി എന്‍ ഒ സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ നന്ദി പറഞ്ഞു. കെ.വത്സല, വി.ജെ സോണിയ മേബിള്‍, കെ.സി സിനി മോള്‍ എന്നിവര്‍ പരിശീലനം നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!