HIGHLIGHTS : Women will maintain the street lights in Moodadi
കോഴിക്കോട്: മൂടാടി ഗ്രാമപഞ്ചായത്തില്‍ തെരുവുവിളക്ക് പരിപാലനം കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുക്കുന്നു. പഞ്ചായത്തിലെ 20 വനിതകള്‍ക്കാണ് എല്‍.ഇ.ഡി തെരുവുവിളക്ക് പരിപാലനത്തില്‍ പരിശീലനം നല്‍കിയത്. 15 ദിവസം നീണ്ടു നിന്ന പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ എംപാനല്‍ ചെയ്ത പെരുവണ്ണാമുഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.ഡിജിറ്റല്‍ കമ്പനിയാണ് പരിശീലനം നല്‍കിയത്. വര്‍ഷങ്ങളായി സോളാര്‍ ലൈറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിന് ദേശീയ അംഗീകാരം ലഭിച്ചയാളാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയ ഡോ.ജോണ്‍സണ്‍.


ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. മോഹന്‍, റഫീഖ് പുത്തലത്ത്, ഡോ. ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടി ടി.ഗിരീഷ് കുമാര്‍ സ്വാഗതവും സെക്രട്ടറി എം.ഗിരിഷ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു