HIGHLIGHTS : Women Fishermen's Association organized
താനൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിത മത്സ്യത്തൊഴിലാളി സംഗമം സംഘടിപ്പിച്ചു. താനൂര്‍ ജങ്ഷനിലെ സഖാവ് ഇ കെ ഇമ്പിച്ചിബാവ – ഇ ഗോവിന്ദന്‍ നഗറില്‍ നടന്ന പരിപാടി മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു.
ഓഖി ദുരന്തത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാരിന് കഴിഞ്ഞെന്ന് ജെ മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് എന്നാല്‍ വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രധാനമന്ത്രി വന്ന് ദുരന്തം കണ്ടു പോയെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക് ചില്ലിക്കാശ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല, മാത്രമല്ല രക്ഷാപ്രവര്‍ത്തനത്തിന് അങ്ങോട്ട് പണം ചോദിക്കുന്ന സ്ഥിതിയുമുണ്ടായി. കേരളം ഇന്ത്യയിലല്ല എന്നതുപോലെയാണ് നരേന്ദ്ര മോദി പെരുമാറുന്നതെന്നും ജെ മേഴ്‌സിക്കുട്ടിഅമ്മ കൂട്ടിച്ചേര്‍ത്തു.
വനിതാ മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുഹ്‌റ അധ്യക്ഷയായി. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ മത്സ്യത്തൊഴിലാളി ജില്ലാ കമ്മിറ്റിയംഗങ്ങളായ ഹഫ്‌സ, റഹ്‌മത്ത്, സലീന, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി പി സൈതലവി, സെക്രട്ടറി കെ എ റഹീം, അഡ്വ. യു സൈനുദ്ദീന്‍, എം അനില്‍കുമാര്‍, സി പി ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ ജുബൈരിയ സ്വാഗതവും റസീന നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു