HIGHLIGHTS : Woman's hand amputated after getting caught in rice mill machine
ചങ്ങരംകുളം: റൈസ് മില്ലിലെ മെഷീനില്‍ കൈ കുടുങ്ങി യുവതിയുടെ കൈ അറ്റു. ചങ്ങരംകുളം കക്കിടിപ്പുറത്ത് താമസിച്ചിരുന്ന തടത്തില്‍ പ്രേമന്റെ ഭാര്യ പുഷ്പ (40)യുടെ വലത് കയ്യാണ് അറ്റത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ചങ്ങരംകുളം വളയംകുളത്തെ റൈസ് മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു പുഷ്പ. ചൊവ്വാഴ്ച കാലത്ത് 10.30 ഓടെ കൊപ്ര ആട്ടുന്നതിനിടയില്‍ വലതു കൈ മെഷീനില്‍ കുടുങ്ങുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചങ്ങരംകുളം പോലീസ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മെഷീനില്‍ കുടുങ്ങിയ വലത് കൈ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി യുവതിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു