യുവതിക്ക് നേരെ ബസ്സില്‍ ലൈംഗികാതിക്രമം; ടിവി താരം അറസ്റ്റില്‍

തിരുവനന്തപുരം: യുവതിക്ക് നേരെ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത ടെലിവിഷന്‍ താരം ബിനു ബി കമാല്‍ അറസ്റ്റില്‍. തമ്പാനൂരില്‍ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന ബസില്‍ വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്.

യുവതി ബഹളംവെച്ചതോടെ ബിനു ബസില്‍ നിന്ന് ഇറങ്ങി ഓടി. യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബിനുവിനെ പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വട്ടപ്പാറ പൊലീസാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top