ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

HIGHLIGHTS : Woman dies after falling from moving KSRTC bus

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ സ്ത്രീക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ചീന്തലാര്‍ സ്വദേശിനി സ്വര്‍ണമ്മയാണ് മരിച്ചത്. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് സ്ത്രീ പുറത്തേക്ക് വീഴുകയായിരുന്നു.

ചിന്നാര്‍ നാലംമൈല്‍ ഏറംപാടത്ത് വച്ചാണ് അപകടം. വളവ് തിരിയുന്നതിനിടെ വാതില്‍ തുറന്നുപോവുകയായിരുന്നു.

sameeksha-malabarinews

സ്വര്‍ണമ്മ കയറിയശേഷം വണ്ടി അല്‍പ്പം നീങ്ങിയശേഷമാണ് വാതില്‍ തുറന്നുപോയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാതില്‍ എങ്ങനെയാണ് തുറന്നത് എന്നത് സംബന്ധിച്ച പരിശോധന മോട്ടോര്‍ വാഹന വകുപ്പ് നടത്തുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!