കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒഴലക്കുന്ന് കാരംപാറമ്മല്‍ പരേതനായ സ്വാമി എന്നിവരുടെ മകള്‍ ഷീബ (43) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ ആണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് (സീന ടൈലറിംഗ് താമരശ്ശേരി) ഭര്‍ത്താവ്. അമ്മ: ചിരിതകുട്ടി. മക്കള്‍: സുവര്‍ണ്ണ ( എളേറ്റില്‍ എം ജെ എച്ച് എസ് വിദ്യാര്‍ത്ഥിനി) , അഭിനവ് (എളേറ്റില്‍ ജി എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥി). സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top