എ ആര്‍ നഗറില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

HIGHLIGHTS : Woman dies after being hit by lorry on scooter in AR Nagar

തിരൂരങ്ങാടി:സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ചക്രം ദേഹത്തിലൂടെ കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. എആര്‍ നഗര്‍ യാറത്തംപടി പാലമടത്തില്‍ ചിന സ്വദേശി തൊട്ടിയില്‍ അയമുതു – ലൈല ദമ്പതികളുടെ മകള്‍ കമറുന്നീസയാണ് മരിച്ചത്. 47 വയസായിരുന്നു. സഹോദരിക്കും മകനും പരിക്കേറ്റു.

ഇന്ന് രാവിലെ 10.30 ഓടെ പനമ്പുഴ പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. വല്ല്യുപ്പയുടെ ആണ്ട് പരിപാടികള്‍ പങ്കെടുക്കാനായി സഹോദരിമാരായ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി കക്കോടി ശറഫുന്നിസയും വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി ലുഖ്മാന്റെ ഭാര്യ കമറുന്നിസയും മകന്‍ ഒമ്പതുകാരനായ അമാനും സ്‌കൂട്ടറില്‍ വരുകയായിരുന്നു. ഇതിനിടെയാണ് പനമ്പുഴ പാലത്തില്‍ വച്ച് ദാരുണാമായ അപകടം നടന്നത്. ശറഫുന്നീസയായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. കമറുന്നീസയും മകന്‍ അമാനും പിന്നില്‍ ഇരിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പിന്നിലിരുന്ന കമറുന്നീസ റോഡിലേക്ക് വീഴുകയും ദേഹത്തിലൂടെ ടോറസ് ലോറിയുടെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശഉപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേയാണ് കമറുന്നീസ മരണപ്പെട്ടത്.

sameeksha-malabarinews

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!