Section

malabari-logo-mobile

കടലുണ്ടിയില്‍ മീന്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

HIGHLIGHTS : A woman died after a collision between a fish lorry and a scooter in Kadlundi

കടലുണ്ടി: ആനങ്ങാടിയില്‍ മീന്‍ കയറ്റി വന്ന ഇന്‍സുലേറ്റര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കടലുണ്ടി ഇര്‍ഷാദുല്‍ അനാം മദ്രസ അദ്ധ്യാപിക മാട്ടുമ്മല്‍ ബുഷ്‌റ (40) ആണ് മരിച്ചത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എല്‍.പി സ്‌കൂളിന് മുന്‍വശത്ത് വെച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയും ആനങ്ങാടിയില്‍ നിന്ന് കടലുണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

sameeksha-malabarinews

യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!