കോഴിക്കോട് ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് യുവതിയുടെ മോഷണശ്രമം

കോഴിക്കോട്: പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് യുവതിയുടെ മോഷണ ശ്രമം. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി യുവതി ജീവനക്കാരന് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലാവുകയായിരുന്നു. ഇന്ന് രാവിലെ പത്തരമണിയോടെ സൗപര്‍ണിക ജ്വല്ലറിയിലാണ് സംഭവം നടന്നത്.

ജ്വല്ലറിയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ച യുവതിയെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പൂവാട്ടുപറമ്പ് സ്വദേശിനിയായ യുവതിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മോഷണത്തിനായി നേരത്തെ മൂന്ന് തവണ യുവതി ജ്വല്ലറിയില്‍ എത്തിയെന്ന വിവരവുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് മോഷണ ശ്രമം നടത്തിയതെന്നാണ് യുവതിയുടെ പ്രാഥമിക മൊഴിയെന്നാണ് വിവരം. യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top