സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

കോഴിക്കോട് : സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിൽ. സേലം സ്വദേശിനി ദിവ്യ (48)യെയാണ് പന്തീരാങ്കാവ് പൊലീസ് പിടിച്ചത്.

എറക്കത്തിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽവച്ച് തിരുത്തിമ്മൽ താഴം സ്വദേശിനിയായ നളിനിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിച്ചു. പന്തീരാങ്കാവ് സിഐ ശ്രീകുമാർ, എസ്ഐ ജാക്സൺ ജോയ്, സിവിൽ പൊലീസ് ഓഫീസർ അരുൺഘോഷ് എന്നിവരാണ് കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top