HIGHLIGHTS : Woman arrested for threatening a Parappanangadi native and stealing Rs. 18 lakhs and jewellery
പരപ്പനങ്ങാടി:പരപ്പനങ്ങാടി സ്വദേശിയെ ഭീഷണിപ്പെടുത്തി 18 ലക്ഷവും എട്ട് പവനോളം വരുന്ന ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവതി പോലീസ് പിടിയിലായി. മീഞ്ചന്ത , പന്നിയങ്കര സ്വദേശി ചമ്പയില്‍ മഞ്ജു(രമ്യ)എന്ന വിനീത(36)ആണ് പിടിയിലായത്. ഒരു കേസിന്റെ ഭാഗമായി പരിചയപ്പെട്ട പരപ്പനങ്ങാടി സ്വദേശിയില്‍ നിന്നാണ് യുവതി 2022 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ പല തവണകളായി പണവും ആഭരണവും കൈക്കലാക്കിയത്. ഇയാള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ യുവതി ഭീഷണപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ഇത്തരത്തില്‍ നിരവധി ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയെന്ന് പരപ്പനങ്ങാടി സി ഐ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ഭര്‍ത്താവിന്റെ അറിവോടെയാണ് യുവതി തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് പന്നിയങ്കരയില്‍ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ ഭീഷണപ്പെടുത്തി ആളുകളുടെ പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായും സിഐ പറഞ്ഞു.
സി ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ എസ് ഐ റീന, എസ് ഐ വിജയന്‍, സിപിഒ പ്രജോഷ്, എസ് സി പി ഒ മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


