”സ്നേഹപൂർവ്വം മിനി ടീച്ചർക്ക്” യാത്രയയപ്പും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും

പരപ്പനങ്ങാടി : പരപ്പനങ്ങാടി ജി എം എൽ പി സ്കൂളിലെ പ്രധാന അധ്യാപികയും സംഘാടകയും അദ്ധ്യാപക സംഘടനാ നേതാവും സഹകാരിയും റിസോഴ്സ് പേഴ്സനുമായ പിജി മിനി ടീച്ചർക്ക് യാത്രയയപ്പും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നു .

2026 മാർച്ച് 31 ന് 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്യുകയാണ്. വേങ്ങര, പരപ്പനങ്ങാടി, താനൂർ സബ് ജില്ലകളിലായി നിരവധി സ്കൂളുകളിൽ പ്രവർത്തിച്ച ടീച്ചർക്ക് ധാരാളം ശിഷ്യ സമ്പത്തുണ്ട്. തീരദേശ വിദ്യാലയമായ ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയുടെ സമഗ്ര പുരോഗതിക്ക് മൂന്നുവർഷത്തോളം അക്ഷീണം പ്രയത്നിച്ച ടീച്ചർ സ്കൂളിൽ അനവധി നൂതനാശയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് “സ്നേഹപൂർവ്വം മിനി ടീച്ചർക്ക് “എന്ന പേരിൽ അനുബന്ധ പരിപാടികളോടെ യാത്രയയപ്പും സ്കൂൾ വാർഷികാഘോഷവും 2026 മാർച്ച് 28 ശനിയാഴ്ച നടത്താൻ ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ ചേർന്ന ആഘോഷ കമ്മിറ്റി തീരുമാനമെടുത്തു.

പരപ്പനങ്ങാടി മുൻസിപ്പൽ തലത്തിൽ കുട്ടികൾക്കായി ഇന്ത്യൻ ഭരണ ഘടന, കേരളം അടിസ്ഥാന വിവരങ്ങൾ എന്ന വിഷയത്തിൽ ക്വിസ് മത്സരവും അധ്യാപകർക്കായി എ ഐ യും അധ്യാപകരും എന്ന വിഷയത്തിൽ ക്ലാസ്സും സംഘടിപ്പിക്കും. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുകയും പൂർവ അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്യും. പ്രദേശ വാസികൾക്കായി ആധാർ ക്യാമ്പ് നടത്തും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ക്ലാസും ചിത്രപ്രദർശനം, കുട്ടികൾക്കായി വ്യക്തിത്വ വികസന ക്ലാസ്, എൽഇഡി ബൾബ് നിർമ്മാണ ശില്പശാല,വനിതകൾക്കായി മെഹന്ദി ഫെസ്റ്റ്, കുട്ടികൾക്ക് ഫുട്‌ബോൾ ടൂർണമെന്റ്, നാടക ക്യാമ്പ്, സൈബർ സുരക്ഷ ക്ലാസ്, ചെസ്റ്റ് പരിശീലനക്കളരി പെനാൽറ്റി ഷൂട്ടൗട്ട്,മാഗസിൻ പ്രകാശനം എന്നിവ നടത്തും സംഘാടകർ അറിയിച്ചു.

ജന പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും എന്ന് കെ ഷാജി,കെ പി ഹസ്കർ,ഈ കെ ഷാജു മാസ്റ്റർ,ഇസഹാഖ്,വികെസി കവിത ടീച്ചർ,ആയിഷ ഫർഹാൻ എന്നിവർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top