പരപ്പനങ്ങാടി: വിങ്‌സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്റ് വെല്‍ഫയര്‍ ക്ലബ് പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ‘ഒരുമിക്കാം ഒത്ത് കൂടാം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവധ മേഖലകളിലുള്ള കഴിവുതെളിയിച്ചവരെ ആദരിക്കുകയും, പുതുവല്‍സര സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
ക്ലബ്ബ് സെക്രട്ടറി നഫ്‌നാന്‍ ഇല്ലിയന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ. കെ . ജെ ജിനേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ ഫാത്തിമ റഹിം, നൗഫല്‍ ഇല്ലിയന്‍ ,മുനീര്‍ ട്രോമോ കെയര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫൈസല്‍ പി.ടി സ്വാഗതവും, പ്രമോദ്. പി.നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




