മമ്പുറം ബൈപ്പാസില്‍ വാഹനാപകടം; 5 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: മമ്പുറം ബൈപ്പാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. എസ്.ബി.ടി ബാങ്കിന്റെ പണവുമായി പോവുകയായിരുന്ന വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. വാനിലെ ഡ്രൈവര്‍ക്കും മറ്റ് രണ്ടുപേര്‍ക്കും, റോഡരികില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റതെന്നാണ് വിവരം. അപകടത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ തിരൂരങ്ങാടി ആശുപത്രിയിലേക്കും കൊണ്ടുപോയതയാണ് വിവരം.

പരിക്കേറ്റ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top