ബഹറൈനില്‍ ഇന്നും നാളേയും കടുത്ത പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്: മുന്‍കരുതലുകള്‍ സ്വീകരിക്കണം

മാനാമ  ബഹറൈനില്‍ പൊടിക്കാറ്റും ചൂടും വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയവും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്നും നാളെയും വ്യാപകമായി പൊടിക്കാറ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ 42ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത് ഇത് ഈയാഴ്ച തുടരുമെന്നാണ് സൂചന.

ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവര്‍ പരമാവധി വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരും പറയുന്നു. അടിയന്തരഘട്ടത്തില്‍ പുറത്തുപോകുകയാണെങ്ങില്‍ തന്നെ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം.

പൊടിക്കാറ്റില്‍ വൈറസും, ബാക്ടീരിയയും അടങ്ങിയിരിക്കാന്‍ സാധ്യത അധികമുള്ളതിനാല്‍ അലര്‍ജി അസുഖങ്ങളും ഉണ്ടാവാനുള്ള സാധ്യത അധികമാണെന്നും മെഡിക്കല്‍ രംഗത്തുള്ളവര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top