വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാത്രി 2 മണിക്ക് പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയില്‍ ബില്ല് പാസ്സാക്കിയ നീക്കത്തെ സ്റ്റാലിന്‍ കടന്നാക്രമിച്ചു. ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഹനിക്കാന്‍ പാടില്ലെന്നും ബില്ലിനെതിരെ തമിഴ്‌നാട് ഒന്നിച്ചു പോരാടുമെന്നും സ്റ്റാലിന്‍ പഞ്ഞു. കറുത്ത ബാഡ്ജ് അണിഞ്ഞാണ് മുഖ്യമന്ത്രിയും ഡി എം കെ അംഗങ്ങളും ഇന്ന് നിയമസഭയില്‍ എത്തിയത്. നേരത്തെ വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.
അതേസമയം, വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവാണ് ബില്ല് ലോക്‌സഭയിലും അവതരിപ്പിച്ചത്. ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. 8 മണിക്കൂറാണ് ബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. ഇന്നലെ 12 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്ല് ലോക്‌സഭ കടന്നത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.




