
വനം-വന്യജീവി വകുപ്പിന്റെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മലപ്പുറം ഗവ. കോളെജില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍-എയ്ഡഡ സ്വാശ്രയ സ്‌കൂള്‍/കോളേജ്, പ്രൊഫഷണല്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ കോളേജ് തലമായാണ് പരിഗണിക്കുക. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ പ്രത്യേകമായിരിക്കും.
എല്‍.പി, യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിങ്ങ് (വാട്ടര്‍ കളര്‍) എന്നീ ഇനങ്ങളും ഹൈസ്‌കൂള്‍, കോളേജ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗം, ഉപന്യാസ മത്സരം, ക്വിസ് മത്സരം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ എന്നീ ഇനങ്ങളുമാണുള്ളത്. ഓരോ ഇനത്തിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പരമാവധി രണ്ട് പേരും, ക്വിസ് മത്സരത്തില്‍ ഒരു സ്ഥാപനത്തില്‍ നിന്നും രണ്ട് പേര്‍ അടങ്ങിയ ഒരു ടീമുമായിരിക്കും പങ്കെടുക്കുക. മത്സര ഇനങ്ങളായ പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നിവയ്ക്ക് രണ്ട് മണിക്കൂര്‍ വീതവും, ഉപന്യാസ മത്സരത്തിന് ഒരു മണിക്കൂറും, പ്രസംഗ മത്സരത്തിന് അഞ്ച് മിനുട്ടുമായിരിക്കും സമയം.
മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരവും ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേര്, പഠിക്കുന്ന ക്ലാസ്സ്, വിദ്യാലയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബര്‍ 29ന് വൈകുന്നേരം 4.30 ന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ കുടുംബകോടതിയ്ക്ക് എതിര്‍വശമുള്ള സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. കൂടാതെ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ https://docs.google.com/forms/
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




