HIGHLIGHTS : Wild elephant attacks vehicle of forest department officials during patrol

കല്‍പ്പറ്റ: വയനാട് തരിയോട് പത്താംമൈലില്‍ വനംവകുപ്പ് പട്രോളിംഗ് വാഹനത്തിനു നേരെ കാട്ടാന ആക്രമണം. ആക്രമണത്തില്‍ വനം വാച്ചര്‍ രാമന് പരിക്കേറ്റു.

പരിക്കേറ്റ ഇദേഹത്തെ കല്‍പ്പറ്റയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണമുണ്ടായത്. പട്രോളിങ് നടത്തുകയായിരുന്ന വാഹനത്തിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി രാമന്‍ ജീപ്പിന് പുറകില്‍ ഒളിച്ചപ്പോഴായിരുന്ന പരിക്കേറ്റത്. ഇദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.