വൈദ്യുതി പോസ്റ്റ് നന്നാക്കുന്നതിനിടെ സമീപത്തെ 3 പോസ്റ്റുകള്‍ റോഡിലേക്ക് മറിഞ്ഞുവീണു

തിരൂരങ്ങാടി: ചെറുമുക്ക് പള്ളിക്കത്തായം ആമ്പല്‍ പാടത്തെ വൈദ്യുതി പോസ്റ്റ് നന്നാക്കുന്നതിനിടെ തൊട്ടടുത്ത് ഉള്ള മൂന്ന് പോസ്റ്റുകള്‍ റോഡ് സൈഡിലേക്ക് മറിഞ്ഞുവീണു.

റോഡരികിലെ പോസ്റ്റ് നന്നാക്കുന്നതിനിടിയിലാണ് സംഭവം. ഈ സമയം ഇതുവഴി ആളുകളോ വാഹനമോ കടന്നുപോവാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top