വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചർ ഉടനെത്തുമെന്ന് റിപ്പോർട്ട്

ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചർ വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്. ഐഒഎസ് ബീറ്റ പതിപ്പിലാണ് (version 26.7.10.72) നിലവിൽ ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ഈ ഫീച്ചർ ഉപയോഗിച്ച് ഒരു സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് അയക്കേണ്ട സമയവും തീയതിയും മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കും. നിശ്ചയിച്ച സമയമായാലുടൻ സന്ദേശം സ്വയമേവ അയക്കപ്പെടും. ജന്മദിനാശംസകൾ, വിവാഹ വാർഷിക ആശംസകൾ എന്നിവ കൃത്യസമയത്ത് അയക്കാൻ ഈ സൗകര്യം ഏറെ ഉപകാരപ്പെടും. വ്യക്തിഗത ചാറ്റുകൾക്ക് പുറമെ ഗ്രൂപ്പ് ചാറ്റുകളിലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.

വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ വാബീറ്റഇൻഫോ ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ഈ ഫീച്ചർ വികസന ഘട്ടത്തിലാണെന്നും iOS-ന്റെ ബീറ്റാ പതിപ്പിൽ (26.7.10.72) ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൂടെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top