രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലുണ്ടായ പുതിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയസാഹചര്യങ്ങളിലാണ് എഎന്‍ രാധാകൃഷ്ണന്റെ ക്ഷണം.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും പരസ്യമായി രംഗത്തെത്തിറങ്ങി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇവര്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് സുധാകരനും, പ്രതിപക്ഷനേതാവ് വിഡി സതീശനും ശക്തമായി പ്രതികരിച്ചിരുന്നു. കൂടാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇവരോടെ വേണമെങ്ങില്‍ പുറത്തുപോയി പാര്‍ട്ടിയുണ്ടാക്കിക്കോളാനടക്കം പറഞ്ഞിരുന്നു. ഹൈക്കമാന്റ് ഇടപെട്ട് പരസ്യപ്രസ്താവന താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്ങിലും സാമൂഹമാധ്യമങ്ങളിലടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുപക്ഷത്തായി നിന്ന് തര്‍ക്കം തുടരുകയാണ്.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൃഷ്ണദാസും, ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞത്.
ട്വന്റി ഫോര്‍ ന്യൂസിനോടാണ് എഎന്‍ രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top