കൊടുവള്ളിയില്‍ കല്യാണ സംഘത്തിന്റെ ബസ് അടിച്ച് തകര്‍ത്തു;പന്നിപ്പടക്കം എറഞ്ഞു;സംഘം പോലീസ് പിടിയില്‍

കോഴിക്കോട് :കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം.കൊടുവള്ളിയിലാണ് സംഭവം. പെട്രോള്‍ പമ്പിനുള്ളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന ബസ്സ് ഗുണ്ടാസംഘം സഞ്ചരിച്ച കാറില്‍ ഉരസിയെന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആട് സമീറും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് വടിവാളും, ബോബും കണ്ടെടുത്തിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയില്‍ അതുവഴി വന്ന കാറില്‍ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി.ഷമീറിനെയും സംഘത്തെയും കൊടുവള്ളി പോലീസ് ചെയ്‌സ് ചെയ്ത് പിടികൂടി. ഇവരില്‍ നിന്ന് ഒരു വടിവാളും, ബോബും കണ്ടെടുത്തു. പെട്രോള്‍ പമ്പിലേക്ക് പതിച്ച ഒരു പടക്കം പൊട്ടാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയതെന്ന് പമ്പ് ജീവനക്കാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top