മലയാള ചലച്ചിത്ര മേഖലയെ തുല്യവും സുരക്ഷിതവുമായ തൊഴിലിടമാക്കാന്‍ പുതിയ സീരീസുമായി ഡബ്‌ള്യുസിസി

ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളോടെ പരമ്പര ആരംഭിക്കാനൊരുങ്ങി ഡബ്ള്യുസിസി. ഇന്ന് മുതല്‍ ഇത് ആരംഭിക്കും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്‌ള്യുസിസി ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള സിനിമ മേഖലയിലെ എല്ലാ അംഗങ്ങളും, തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഡബ്‌ള്യുസിസി കുറിച്ചു.

സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ആണ് ഇതെന്നാണ് ഡബ്‌ള്യുസിസി വിശേഷിപ്പിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top