വയനാട്ടില്‍ നവദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്ക്കുസമീപം നവദമ്പതികളെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍(27), ഭാര്യ ഫാത്തിമ(19)എന്നിവരെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. മോഷണത്തിനിടെ കൊലനടത്തിയതാകാം എന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഉമ്മറിന്റെ ഉമ്മ ആയിഷ തൊട്ടടുത്ത് തമാസിക്കുന്ന മറ്റൊരു മകന്റെ വീട്ടിലായിരുന്നു. രാവിലെ വീട്ടിലെത്തിയ ഇവര്‍ വാതില്‍ തുറന്നു കിടക്കുന്നത്കണ്ട് അകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

മൂന്ന് മാസം മുമ്പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്.

Share news
error: Content is protected !!
Scroll to Top