വയനാട് ഉപതിരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലും പെരുമാറ്റച്ചട്ടം ബാധകം

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ മലപ്പുറം ജില്ലയില്‍ മുഴുവനായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതിന്നാല്‍ ജില്ലയ്ക്ക് മൊത്തം ചട്ടം ബാധകമാണ്. ബന്ധപ്പെട്ട എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top