അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

മഴകനത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിയുടെ കക്കി (79.19 ശതമാനം), മൂഴിയാര്‍ (88.02), മാട്ടുപ്പെട്ടി (95.29), കല്ലാര്‍കുട്ടി (96.72), ലോവര്‍ പെരിയാര്‍ (99.05), ഷോളയാര്‍ (97.72), പെരിങ്ങല്‍കുത്ത് (62.71), ബാണാസുര സാഗര്‍ (89.43) അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് (മൂന്നാംഘട്ട മുന്നറിയിപ്പ്) നല്‍കി. കുറ്റ്യാടിയില്‍ (89.92) ഓറഞ്ച് അലര്‍ട്ടും (രണ്ടാംഘട്ട മുന്നറിയിപ്പ്), ഇടുക്കിയില്‍ (70.82) നീല അലര്‍ട്ടും (ഒന്നാംഘട്ട മുന്നറിയിപ്പ്) നല്‍കി. ജലസേചന വകുപ്പിന്റെ മീങ്കര, വാളയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടും പോത്തുണ്ടി, ചുള്ളിയാര്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top