Section

malabari-logo-mobile

ഇന്നും നാളെയും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

HIGHLIGHTS : Warning that it will be hot in the state today and tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന്
പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലാകും ചൂട് കൂടുതല്‍ അനുഭവപ്പെടുകയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി വ്യക്തമാക്കി.

താപനില വ്യതിയാനം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 3-3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട് ചൂട് അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം.

sameeksha-malabarinews

ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ തൊപ്പി വയ്ക്കുകയോ, കുട ചൂടുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് ആകിരണം ചെയ്യുന്ന നിറങ്ങളും വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞ ഇളം വസ്ത്രങ്ങള്‍ ധരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ചൂട് കാറ്റോ, ഉഷ്ണ തരംഗമോ നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അംഗം വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!