തിരുവനന്തപുരം:വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതു സംബന്ധിച്ചുള്ള വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. ഏപ്രില്‍ 20 നാണ് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കുന്നത്.
വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട നടപടിയുമായി മുന്നോട്ട്‌പോകുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതെ തുടര്‍ന്ന് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെടാന്‍ സമസ്ത തീരുമാനിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




