HIGHLIGHTS : WAAF vacation football camp concludes and Inter Academy Championship
പരപ്പനങ്ങാടി:പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍ (വാഫ് )സംഘടിപ്പിച്ച അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പിന് സമാപനമായി. സമാപനത്തോടനുബന്ധിച്ച് ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചു.പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി പി ഇ എസ് കോവിലകം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 മണി വരെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കോവിലകം,ചുടലപ്പറമ്പ്,കീരനല്ലൂര്‍, എന്നീ മൂന്ന് ഇടങ്ങളിലായാണ് വാഫ് അവധിക്കാല ഗ്രാസ്‌റൂട്ട് ലെവല്‍ ഫുട്‌ബോള്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചത്.
ഇതിന്റെ സമാപനത്തിന്റെ ഭാഗമായാണ് 3 ഇടങ്ങളെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റര്‍ അക്കാദമി ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് വാഫ് ഇത്തരത്തില്‍ കുട്ടികള്‍ക്കായി വിപുലമായ രീതിയില്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
അമ്പതോളം വരുന്ന കുട്ടികളെ അണ്ടര്‍ 10, അണ്ടര്‍ 12,എബൗ 13 എന്നീ മൂന്ന് വിഭാഗങ്ങളിലായി ആറ് ടീമുകള്‍ ആക്കി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് സമ്മാനവിതരണവും നടത്തി.വാഫ് പരിശീലകരായ അനൂപ് ഇജാസ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പി ഇ എസ് ട്രസ്റ്റ് വൈസ് പ്രസിഡണ്ട് നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികളുമായി പരിചയപ്പെട്ടു.സമാപന ചടങ്ങില്‍ വാഫ് ഫൗണ്ടര്‍ ഡയറക്ടറും മുന്‍ കേരള പോലീസ് താരവുമായ
വിനോദ് കെ ടി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ജയദേവന്‍ ഇന്‍സൈറ്റ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് സെക്രട്ടറി അലവി മച്ചിഞ്ചേരി എന്നിവര്‍ സംസാരിച്ചു. വാഫ് ഡയറക്ടര്‍ വിബീഷ് വിക്രം സ്വാഗതവും ടെക്‌നിക്കല്‍ ഡയറക്ടര്‍ ലിതോഷ് കുമാര്‍ നന്ദിയും അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു