വ്യാപാരി വ്യവസായി സമിതി സമ്മേളനവും ഏകോപന സമിതിയില്‍ നിന്ന് രാജിവെച്ചവര്‍ക്ക് സ്വീകരണവും

പരപ്പനങ്ങാടി:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ഏകോപന സമിതിയില്‍ നിന്ന് രാജിവെച്ച് വന്നവര്‍ക്ക് സ്വീകരണവും നാളെ(ഞായര്‍) രാവിലെ ഒമ്പത് മണിക്ക് പരപ്പനങ്ങാടി മലബാര്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്ന് രാജിവച്ച മുന്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ്ശിഫ, മുന്‍ മണ്ഡലം പ്രസിഡന്റ് ജന്നാത്ത് അഷ്‌റഫ്, സെക്രട്ടറി എം എന്‍ മുജീബ്, ജില്ലാ അംഗങ്ങളായ റഹീം ഹമാര ഇലക്ട്രിക്കല്‍സ്, സൈതലവി ബാംഗ്ലൂര്‍ ഉള്‍പ്പടെ 40ഓളം പേര്‍ക്കാണ് അംഗത്വവും സ്വീകരണവും നല്‍കുന്നത്. കൂടാതെ യൂനിറ്റിലെ മുതിര്‍ന്ന വ്യാപാരികളെ ചടങ്ങില്‍വച്ച് ആദരിക്കും.

എന്‍ വി ഗോപാലകൃഷ്ണന്‍, പി സുനില്‍കുമാര്‍, എ വി രഘുനാഥ്, എം എച്ച് കോയ, അനില്‍കുമാര്‍ പുനത്തില്‍, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles