കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ബ്രോഷര്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. തിരുവന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പി.കെ അബ്ദുറബ്ബ് എം.എല്‍.എക്ക് ബ്രോഷര്‍ നല്‍കിയാണ് പ്രകാശനം ചെയ്തത്.

കൊടിഞ്ഞി ഗ്രാമത്തിന്റെ വിദ്യഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കിഡ്സ് ഡേ, സാംസ്‌കാരിക സമ്മേളനം, അലുംനി മീറ്റ്, പ്രവാസി സംഗമം, ബിസ്നസ് മീറ്റ്, സിമ്പോസിയം, വിവിധ സെമിനാറുകള്‍, വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ഇരട്ടകളുടെ സംഗമം, മെഡിക്കല്‍ ക്യാമ്പ്, ഫാമിലി മീറ്റ്, മത പ്രഭാഷണം, വിവിധ കലാപരിപാടികള്‍, കിഡ്സ് സര്‍വെ, സമാപന സമ്മേളനം എന്നിങ്ങനെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ബ്രോഷറാണ് പ്രകാശനം ചെയ്തത്.

ചടങ്ങില്‍ സ്‌കൂള്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നജീബ് മാസ്റ്റര്‍, മുസ്താഖ് കൊടിഞ്ഞി, ഷാഫി പൂക്കയില്‍, സിറ്റി പാര്‍ക്ക് നൗഷാദ്, ടി.കെ നാസര്‍, കെ.കെ റഹീം, നൗഷാദ് വടക്കേത്തല, യു.എ റസാഖ് എന്നിവര്‍ സംബന്ധിച്ചു.

Related Articles