വിടി ബല്‍റാമിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്ത്

vt balaramതിരു : പൊതുവിഷയങ്ങളില്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ച് ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവും, തൃത്താല എംഎല്‍എയുമായ വിടി ബല്‍റാമിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്ത്. ബല്‍റാമിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നവയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ്. ബല്‍റാമിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി.

തെരഞ്ഞെടുപ്പ് കാലത്ത് ഇടുക്കി രൂപതാ ബിഷപ്പിനെതിരെ ‘നികൃഷ്ട ജീവി’ പ്രയോഗം നടത്തിയത് തങ്ങളുടെ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാനാണോ എന്ന് സംശയമുള്ളതായി നേതാക്കള്‍ പറഞ്ഞു.

അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും മത പൗരോഹിത്യത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെയും ശക്തമായ നിലപാട് സീകരിച്ചയാളാണ് വിടി ബല്‍റാം. ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്നു വരുന്ന ബ്രാഹ്മണരുടെ ഭക്ഷണ ഉച്ഛിഷ്ടത്തില്‍ താഴ്ന്ന ജാതിക്കാര്‍ ഉരുളുന്ന അനാചാരത്തിനെതിരെ സമരം നയിച്ച എംഎ ബേബിക്കെതിരെ പോലീസ് കേസെടുത്തപ്പോള്‍ ബേബിക്ക് പിന്തുണയുമായി വിടി ബല്‍റാം രംഗത്ത് എത്തിയിരുന്നു. സാമൂതിരി രാജകുടുംബത്തിന് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം തെറ്റാണെന്ന് പരസ്യമായി പറഞ്ഞ ആളാണ് വിടി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കടത്തികൊണ്ട് പോയ വിഷയത്തിലും തന്റെ നിലപാട് നവമാധ്യമമായ ഫെയ്‌സ് ബുക്കിലൂടെ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ചയാളാണ് വിടി ബല്‍റാം.

Share news
error: Content is protected !!
Scroll to Top