വി.പി സയ്യിദ് അബ്ദുള്ള കോയ തങ്ങള്‍ ഫൈസി നിര്യാതനായി

തിരൂരങ്ങാടി: മമ്പുറം മഹല്ല് പുത്തന്‍ മാളിയേക്കല്‍ ജുമാ മസ്ജിദ് ഇമാമും ഖത്തീബും മമ്പുറം മഹല്ല് അസിസ്റ്റന്റ് ഖാളിയും മമ്പുറം വ്യാഴാഴ്ച സ്വലാത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന വി.പി സയ്യിദ് അബ്ദുള്ള കോയ തങ്ങള്‍ ഫൈസി (67) നിര്യാതനായി. സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ തിരൂരങ്ങാടി റെയ്ഞ്ച് മുന്‍സിഡന്റായിരുന്നു. ഖബറടക്കം ഞാറാഴ്ച രാവിലെ 11 മണിക്ക് മമ്പുറം മഹല്ല് ഖബര്‍സ്ഥാനില്‍.
പിതാവ്: മര്‍ഹൂം ഇമ്പിച്ചിക്കോയ തങ്ങള്‍.
ഭാര്യ : സയ്യിദത് സൈനബ ബീവി തലശ്ശേരി
മക്കള്‍ : സയ്യിദ് ഷഫീഖ്തങ്ങള്‍, സയ്യിദത് സൗദാബി ബീവി, സയ്യിദത് ഷഹാര്‍ബാന്‍ ബീവി
മരുമക്കള്‍: സയ്യിദത് സൈബുന്നീസ, സയ്യിദ് അബ്ദുള്ള കോയ തങ്ങള്‍ സഖാഫി, സയ്യിദ് ആബിദ് തങ്ങള്‍ ബദരി ,
സഹോദരങ്ങള്‍: പരേതനായ സയ്യിദ് വിപി ആറ്റക്കൊയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് കുഞ്ഞി കോയ തങ്ങള്‍, സയ്യിദ് കോയ കുട്ടി തങ്ങള്‍, സയ്യിദത് ശരീഫ ബീവി,
ജോലി ചെയ്ത സ്ഥലങ്ങള്‍:
ചെരൂര്‍
പാലത്തിങ്ങല്‍
കിളിനാക്കോട്
വെള്ളങ്കയം( കാസറഗോഡ്).

 

Share news
error: Content is protected !!
Scroll to Top