Section

malabari-logo-mobile

നാളെ വോട്ട്‌ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

HIGHLIGHTS : � പോളിങ്‌ ബൂത്തില്‍ പ്രവേശിച്ചാല്‍ പോളിങ്‌ ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിക്കും. �...

election� പോളിങ്‌ ബൂത്തില്‍ പ്രവേശിച്ചാല്‍ പോളിങ്‌ ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിക്കും.
� തുടര്‍ന്ന്‌ വോട്ടര്‍ തൊട്ടടുത്ത പോളിങ്‌ ഓഫിസറുടെ അടുത്ത്‌ ചെല്ലണം ഇവിടെ കൈവിരലില്‍ മഷി അടയാളം പതിപ്പിക്കും. അവിടെ സൂക്ഷിച്ചിട്ടുള്ള വോട്ട്‌ രജിസ്റ്ററില്‍ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തണം. സ്ലിപ്പും ലഭിക്കും.
� സ്ലിപ്പ്‌ വോട്ടിങ്‌ യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റിന്റെ ചുമതലയുള്ള പോളിങ്‌ ഓഫിസറെ ഏല്‍പ്പിക്കണം. ആ സമയം ഓഫിസര്‍ വോട്ടര്‍ക്ക്‌ വോട്ട്‌ ചെയ്യുന്നതിനായി കണ്‍ട്രോള്‍ യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തും.
� തുടര്‍ന്ന്‌ വോട്ടര്‍ വോട്ടിങ്‌ കംപാര്‍ട്ട്‌മെന്റിലേക്ക്‌ പോകണം. ബാലറ്റ്‌ യൂനിറ്റ്‌ വോട്ട്‌ രേഖപ്പെടുത്താന്‍ തയ്യാറാണെന്ന്‌ വ്യക്തമാക്കുന്ന പച്ച നിറത്തിലുള്ള ചെറിയ ലൈറ്റ്‌ ഏറ്റവും മുകളില്‍ ഇടതുഭാഗത്ത്‌ തെളിയും. ബാലറ്റ്‌ യൂനിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങുന്ന ലേബലുണ്ടാകും. ഏത്‌ സ്ഥാനാര്‍ഥിക്കാണോ വോട്ട്‌ ചെയ്യേണ്ടത്‌ ആ ചിഹ്നത്തിന്‌ നേരെയുള്ള നീല ബട്ടണില്‍ വിരല്‍ അമര്‍ത്തണം. അപ്പോള്‍ ബീപ്പ്‌ ശബ്‌ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന്‌ നേരെയുള്ള ചുവന്ന ലൈറ്റ്‌ പ്രകാശിക്കുകയും ചെയ്യും. ഇതോടെ വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞു.
� ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട്‌ മാത്രമെ രേഖപ്പെടുത്തുകയുള്ളൂ. അതുപോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട്‌ മാത്രമെ രേഖപ്പെടുത്തുകയുള്ളൂ.
� വി.വി.പാറ്റ്‌ സംവിധാനമുള്ള മലപ്പുറം മണ്‌ഡലത്തിലെ വോട്ടര്‍മാര്‍ക്ക്‌ വി.വി.പാറ്റ്‌ മെഷീനിലെ പ്രിന്ററില്‍ വോട്ട്‌ ചെയ്‌ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്‌, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ്പ്‌ ഏഴു സെക്കന്‍ഡ്‌ സമയം കാണാനാകും. ശേഷം പ്രിന്ററിന്റെ ഡ്രോപ്‌ ബോക്‌സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ബീപ്പ്‌ ശബ്‌ദം കേള്‍ക്കുകയും ചെയ്യും. വോട്ടര്‍ക്ക്‌ പകര്‍പ്പ്‌ ലഭിക്കില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!