വള്ളിക്കുന്ന്:യുപിയിലെ വാരണാസിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള വനിതാ ടീമിനും ഫസ്റ്റ് റണ്ണറപ്പായ പുരുഷ ടീമിനും കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍, ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സി സത്യന്‍, മലപ്പുറം ജില്ലാ ഒളിന്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ എന്നിവര്‍ ടീമംഗങ്ങളേയും പരിശീലകരേയും സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് എം പ്രേം കുമാര്‍, സംസ്ഥാന റഫറീസ് ബോര്‍ഡ് കണ്‍വീനര്‍ കെ കെ മൊയ്തീന്‍കോയ, സെക്രട്ടറി കെ സി എം ബഷീര്‍, വോളിബോള്‍ പരിശീലകന്‍ മുരളീധരന്‍ പാലാട്ട്, ജില്ലാ ഭാരവാഹികളായ കെ കെ സുകുമാരന്‍, ജയന്‍, ഗിരി, പ്രമോദ് പുളിയശേരി, എം വിനോദ്, കെ കുഞ്ഞിക്കോയ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ബാബു പാലാട്ട് സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് ടീം ക്യാപ്റ്റന്‍ ടി ആര്‍ സേതു, പരിശീലകന്‍ ഡോ. എസ് സദാനന്ദന്‍ എന്നിവര്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



