മോഹന്‍ലാലിനെ വിമര്‍ശിച്ച് സുധീരന്‍

Untitled-1 copyകൊച്ചി : ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടന്‍ മോഹന്‍ലാലിനെതിരെ ശക്തമായ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ലഫ്റ്റ്‌നന്റ് കേണല്‍ പദവിയിലുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് ശരിയല്ലെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

ഇന്നസെന്റിനെ തനിക്ക് ഇഷ്ടമാണെന്നും മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും സുധീരന്‍ പറഞ്ഞു. കൂടാതെ നല്ല നടനായ ഇന്നസെന്റ് സിനിമയിലും മികച്ച ജനപ്രതിനിധിയായ പിസി ചാക്കോ പാര്‍ലമെന്റിലും വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് സംസരിക്കവേയാണ് കെപിസിസി പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തല്‍.

 

 

 

Related Articles