HIGHLIGHTS : Vishu - Easter Cooperative Market inauguration on the 11th

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു – ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സ്റ്റാച്യൂവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.
മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർ ഗായത്രി ബാബു, സഹകരണ സെക്രട്ടറി വീണ മാധവൻ, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം എസ്, കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മായിൽ, മാനേജിങ് ഡയറക്ടർ എം സലീം തുടങ്ങിയവർ പങ്കെടുക്കും.