HIGHLIGHTS : Vishu bumper lottery; 10 crore for Kanyakumari residents

രമേശനും ഡോക്ടര്‍ പ്രദീപും ഇന്ന് ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ ഡോക്ടറാണ് എ.പ്രദീപ്.
കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍ നിന്നും വിറ്റ ഒആ 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗന്‍ ദമ്പതിമാരായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഈ ടിക്കറ്റ് വില്‍പന നടത്തിയത്.

സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ പ്രദീപ് പറഞ്ഞു. ’15-ാം തീയതി രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴായിരുന്നു സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ് എത്താന്‍ വൈകിയത്. ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.