Section

malabari-logo-mobile

വിശപ്പുരഹിത കേരളം പദ്ധതി; 20 രൂപക്ക് ഊണ്‍ ഇനി തിരൂരിലും

HIGHLIGHTS : VISAPPU RAHITHA KERALAM

തിരൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തിരൂര്‍ നഗരസഭയില്‍ ജനകീയ ഹോട്ടലുകള്‍ക്ക് തുടക്കമായി. അമൃതം, രുചി എന്നീ പേരുകളിലായി രണ്ട് ഹോട്ടലുകളാണ് നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജനകീയ ഹോട്ടലുകളിലൂടെ 20 രൂപയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ഊണ്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

നഗരസഭ ഗസ്റ്റ് ഹൗസ് കെട്ടിടത്തിലും ഏഴൂര്‍ റോഡിലുമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അമൃതം, രുചി എന്നീ കുടുംബശ്രീ യൂനിറ്റുകളുടെ മേല്‍ നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക.

sameeksha-malabarinews

ഇരു ഹോട്ടലുകളുടെയും ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ. ബാവ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി. സഫിയ അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!