പെരിന്തല്‍മണ്ണ: വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് പണം വാങ്ങിയ ട്രാവല്‍സ് ഉടമ മു ങ്ങിയതായി പരാതി. പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിനെതിരെയാണ് പണം കൊടുത്തവര്‍ പരാതി നല്‍കിയത്.
നൂറോളം പേരില്‍നിന്നാണ് ട്രാവല്‍സ് ഉടമ തുക കൈപ്പറ്റിയത്. അയ്യായ്യിരം രൂപമുതല്‍ പതിനായിരം വരെയാണ് തുക ഈടാക്കിയിരിക്കുന്നത്.
ഹജ്ജ് വളന്റിയര്‍മാരായി ജോലി തരപ്പെടുത്താമെന്ന് പറഞ്ഞും ഇവരില്‍ നിന്നും തുകവാങ്ങിയിട്ടുണ്ട്. മൂന്നാഴ്ചയായി ട്രാവല്‍സ് ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പരാതി യില്‍ പറയുന്നു. പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




