പൊലീസ് സംഘത്തിനുനേരെ അക്രമം: മുഖ്യപ്രതി പിടിയില്‍

നിലമ്പൂര്‍ അമ്പലപ്പുഴ പൊലീസ് സംഘത്തിനുനേരെ അക്രമം നടത്തിയ കേസിലെ മുഖ്യപ്രതി നിലമ്പൂര്‍ പൊലീസിന്റെ പിടിയില്‍. മമ്പാട് അരഞ്ഞിക്കല്‍ മുസ്തഫ സേട്ടിനെ (46)യാണ് എസ്‌ഐ പി വിഷ്ണു അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട കാര്‍ മമ്പാട് സ്വദേശി അബൂബക്കര്‍ സിദ്ദിക്കി ന്റെ കൈവശമുള്ളതായി കണ്ടെത്തിയിരുന്നു.

വാഹനം കസ്റ്റഡിയിലെടുക്കാന്‍ സെപ്തംബര്‍ 17ന് അമ്പലപ്പുഴ എസ്‌ഐ ജോണ്‍ സണ്‍ പി ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മമ്പാട് എത്തി. സിദ്ദിക്കിന്റെ വീട്ടിലെത്തിയപ്പോള്‍ സിദ്ദിക്ക് വിദേശത്താണെന്നും വാഹനം മറിച്ച് വിറ്റതായും അറിയിച്ചു. വീട് പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെ സമീപത്ത് താമസിക്കുന്ന സിദ്ദിക്കിന്റെ സഹോദരന്‍ അരഞ്ഞിക്കല്‍ മുസ്തഫ സേട്ടിനെ വിളിച്ചുവരുത്തി. പരിശോധന തുടങ്ങിയ പൊലീസ് സംഘത്തെ മുസ്തഫ രണ്ടുപേരും ചേര്‍ന്ന് തടയും കയും ഭീഷണി പ്പെടുത്തുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്തുവെന്നാണ് കേസ്.

അമ്പലപ്പുഴ പൊലീസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ നിലമ്പൂര്‍ പൊലീസ് കണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. സംശയില്‍ ലെടുത്തത്. പിന്നീട് നടത്തിയ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളും വാഹനത്തിന്റെ താകോലുകളും കണ്ടെത്തി. ജോലി തടസപ്പെടുത്തിയതിന് അമ്പല പുഴ എസ്.ഐയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. ഒളിവിലായിരുന്ന മുസഫ സേട്ട് വീട്ടില്‍ എത്തിയപ്പോഴാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top